.........................................................................................Maravakkuzhi Residents Asosiation (MRA), Thattathumala, Official Blog
Tuesday, July 7, 2009
സഹായധനം വിതരണം ചെയ്തു
തട്ടത്തുമല, ജൂണ്‍ 14: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി യു.എ.ഇ യിലുള്ള തട്ടത്തുമല സ്വദേശികൾ സംഭരിച്ച തുക മറവക്കുഴി റെസിഡൻസ് അസോസിയേഷൻ (എം.ആർ.എ) മുഖാന്തരം വിതരണം ചെയ്തു.
എം.ആർ.എ അങ്കണത്തിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ വച്ച് ശ്രീ. എൻ. രാജൻ എം.എൽ. ധനസഹായവിതരണം ഔപചാരികമായി ഉൽഘാടനംചെയ്തു.
ദുബായിയിൽ വച്ച് മരണപ്പെട്ട മറവക്കുഴി റെസിഡൻസ് അസോസിയേഷൻ മുൻ സെക്രട്ടറി രാജേഷിന്റെ കുഞ്ഞിനും, രാജേഷിന്റെ അമ്മയ്ക്കും പുറമേ തട്ടത്തുമല ലക്ഷം വീടു സ്വദേശി മരണപ്പെട്ട ബിജുവിന്റെ വിധവയ്ക്കും ധനസഹായം അൽകി.
തട്ടത്തുമല യത്തീം ഖാനയ്ക്കു സമീപം ചായക്കട നടത്തുന്ന മറവക്കുഴി സ്വദേശി ദാമൊദര പിള്ളയ്ക്ക് ചികിത്സാ ചെലവിനും സാമ്പത്തിക സഹായം നൽകി. നിർദ്ധനകുടുംബങ്ങൾക്കു അരിക്കിറ്റും തദവസരത്തിൽ വിതരണം ചെയ്തു. പ്രവാസികളുടെ സന്ദേശം എം.ആർ.എ സെക്രട്ടറി പൊതു യോഗത്തിൽ വായിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment