.........................................................................................Maravakkuzhi Residents Asosiation (MRA), Thattathumala, Official Blog

തട്ടത്തുമല മറവക്കുഴി റെസിഡെന്റ്സ് അസോസിയേഷൻ (എം ആർ എ)

Monday, April 20, 2009

തട്ടത്തുമല മറവക്കുഴി റെസിഡെൻസ്‌ അസോസിയേഷൻ

മറവക്കുഴി റെസിഡെൻസ്‌ അസോസിയേഷൻ, തട്ടത്തുമല

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ കിളിമാനൂർ ബ്ലോക്കിൽ പഴയകുന്നുമ്മൽ വില്ലേജ്‌-ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട തട്ടത്തുമല മറവക്കുഴി റെസിഡെൻസ്‌ അസോസിയേഷനു (എം.ആർ.എ) വേണ്ടി ആരംഭിയ്ക്കുന്ന ബ്ലോഗ്. എം.സി റോഡിൽ കേരളത്തിന്റെ തലസ്ഥാന ജില്ലയുടെ തെക്കേ അറ്റത്തു കൊല്ലം ജില്ലയുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് ഇവിടം

എം. ആർ എയെ സംബന്ധിച്ച വിവരങ്ങളും, വാർത്തകളും, മറ്റു പരിപാടികളും അടങ്ങുന്ന കൂടുതൽ പോസ്റ്റുകളുമായി തുടർന്ന്‌ ഈ ബ്ലോഗ്‌ പ്രവർത്തിയ്ക്കുന്നതായിരിയ്ക്കും. ബ്ലോഗിന്റെ ഔപചാരികമായ ഉദ്ഘാടനം ഉടനെ നടക്കും. അതിനു ശേഷമായിരിയ്ക്കും ഈ ബ്ലോഗ് കൂടുതൽ സജീവമാവുക.

മുൻ കാലങ്ങളിൽ സധാരണയായി നഗരങ്ങളിലും പട്ടണങ്ങളിലും മാത്രം പ്രവർത്തിച്ചിരുന്ന റെസിഡെൻസ്‌ അസോസിയേഷനുകൾ ഇപ്പോൾ ഗ്രാമപ്രദേശങ്ങളിലും രൂപം കൊണ്ട്‌ സജീവമാവുകയും, അതാതു വാസ മേഖലകളിൽ സമൂഹ്യ ജീവിതത്തിൽ ഗണനീയമായ സാന്നിദ്ധ്യം അറിയിക്കുകയും ചെയ്തുകൊണ്ടിരിയ്ക്കുമ്പോൾ അതിന്റെ മേഖലയിലും കമ്പ്യൂട്ടർ സാദ്ധ്യതകൾ കൂടി പ്രയോജനപ്പെടുത്തുന്നത്‌ നന്നായിരിയ്ക്കുമല്ലോ. ഇന്ന്‌ മിക്ക സംഘടനകളും ഇന്റെർ നെറ്റ്‌ മുഖേന ലോകവുമായി വിശാല ബന്ധം സ്ഥാപിയ്ക്കുന്നുണ്ട്‌.

പ്രധാനമായും ഗൂഗിൾ ഉൾപ്പെടെ പല കമ്പനികളും വിവിധ പബ്ലിഷിംഗ് സേവനങ്ങൾ സൌജന്യമായി -ഒരു മിനി വെബ്സൈറ്റിന്റെ പോലെ- ഇന്റെർ നെറ്റ് ഉപഭോക്താക്കൾക്കു നൽകുന്ന സംവിധാനമാണ് ബ്ലോഗുകൾ. ഇന്നു ബ്ലോഗിംഗ് മേഖല വളരെ സജീവമാണ്. ലോകത്ത്‌ വ്യക്തികൾക്കും സംഘടനകൾക്കുമായി വിവിധ ഭാഷകളിൽ ലക്ഷക്കണക്കിനു ബ്ലോഗുകൾ ഉണ്ട്‌. ഇനിയും ഉണ്ടായിക്കൊണ്ടുമിരിയ്ക്കും.

ഇവിടെ മറവക്കുഴി റെസിഡെൻസ്‌ അസോസിയേഷനു വേണ്ടി ഗൂഗിളിന്റെ സൌജന്യ ചുവരിൽനിന്നാണ് എല്ലാ ഉപാധികളോടും കൂടി അല്പം സ്ഥലം ഉപയോഗിയ്ക്കുന്നത്‌.ഗൂഗിളിനുള്ള എല്ലാവിധ നന്ദിയും ഇവിടെ രേഖപ്പെടുത്തുകയും ചെയ്യുന്നു. ഒപ്പം കമ്പ്യൂട്ടർ-ഇന്റെർനെറ്റ്‌ മേഖലയിൽ പുതിയ പുതിയ കണ്ടുപിടുത്തങ്ങൾക്കായി ഗവേഷണങ്ങളും മറ്റു പ്രവർത്തനങ്ങളും തുടർന്നു കൊണ്ടിരിയ്ക്കുന്ന ഗൂഗിളിനു എല്ലാവിധ ഭാവുകങ്ങളും അറിയിച്ചു കൊള്ളുകയും ചെയ്യുന്നു.

അങ്ങനെ ജനാധിപത്യത്തിൽ ആശയപ്രകാശനത്തിനും, അഭിപ്രായപ്രകടനത്തിനും ഉള്ള പൌര സ്വാതന്ത്ര്യം പ്രയോജനപ്പെടുത്തുവാൻ വളരെയേറെ സഹായകമാകുന്ന ഒരു ആധുനിക സൌകര്യം-ബ്ലോഗിംഗ്‌- മറവക്കുഴി റെസിഡെൻസ്‌ അസോസിയേഷനും ഉത്സാ‍ഹ പൂർവ്വം ഉപയോഗിച്ചു തുടങ്ങുകയാണ്.

എം.ആർ എ സ്വന്തമായി സ്ഥലം വാങ്ങി നിർമ്മിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കാനിരിയ്ക്കുന്ന വേളയിലാണ് സന്തോഷ പൂർവ്വം ഈ ബ്ലോഗ് സമർപ്പിയ്ക്കുന്നത്‌. ബ്ലോഗ് നിർമ്മിച്ചതും ഇപ്പോൾ മാനേജു ചെയ്യുന്നതും എം.അർ.എയിൽ അംഗവും ഇപ്പോൾ എം.ആർ.എ എക്സിക്യൂട്ടീവ് കമ്മിറ്റീ അംഗവുമായ ഇ.എ.സജിം.

തീർച്ചയായും ഇതൊരു നല്ല തുടക്കമായിരിയ്ക്കും എന്ന പ്രത്യാശയോടെ

ബ്ലോഗ് അഡ്‌മിൻ.

1 comment:

K A Solaman said...

എങ്ങനെ പോകുന്നു അസോസിയേഷന്‍ ?