.........................................................................................Maravakkuzhi Residents Asosiation (MRA), Thattathumala, Official Blog

തട്ടത്തുമല മറവക്കുഴി റെസിഡെന്റ്സ് അസോസിയേഷൻ (എം ആർ എ)

Wednesday, June 17, 2009

എം. ആര്‍.എ ഡയറി, 2009 ജൂണ്‍

എം. ആര്‍.എ ഡയറി, 2009 ജൂണ്‍

ധനസഹായം വിതരണം ചെയ്തു

തട്ടത്തുമല, ജൂണ്‍ 14: ജീവകാരുണ്യ പ്രവര്‍ത്തനം എന്ന നിലയില്‍ യു.എ.ഇ യില്‍ ഉള്ള മറവക്കുഴി റെസിഡെന്‍സ് അസോസിയേഷന്‍ കുടുംബംഗളിലെ അംഗംഗളുടെ നേതൃത്വത്തില്‍ യു.എ.ഇ യില്‍ തന്നെയുള്ള തട്ടത്തുമല സ്വദേശികളില്‍ നിന്നും സംഭരിച്ച് അയച്ച തുക അവരുടെ നിര്‍ദ്ദേശാനുസരണം തട്ടത്തുമല മറവക്കുഴി റെസിഡെന്‍സ് അസോസിയേഷന്‍ (എം.ആര്‍.എ) മുഖാന്തിരം വിതരണം ചെയ്തു.

കിളിമാനൂര്‍ എം.എല്‍.എ ശ്രീ. എന്‍.രാജന്‍ ആണ് എം.ആര്‍.എ അങ്കണത്തില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനവും ധനസഹായ വിതരണവും നിര്‍വ്വഹിച്ചത്‌.

മരണപ്പെട്ട രാജേഷിന്റെ കുഞ്ഞിന് ഇരുപത്തയ്യായിരം രൂപ നല്‍കി. പതിനെട്ട് വയസ്സു പൂര്‍ത്തിയാകുമ്പോള്‍ ഈ തുകയും പലിശയും അടക്കം ഉള്ള തുക കുട്ടിയ്ക്ക് ലഭിയ്ക്കും. രാജേഷിന്റെ മാതാവിനും അയ്യയിരം രൂപയുടെ ചെക്കു നല്‍കി.

മരണപ്പെട്ട തട്ടത്തുമല ലക്ഷം വീടു സ്വദേശിയായിരുന്ന ബിജുവിന്റെ വിധവയ്ക്ക്‌ അയ്യായിരം രൂപയുടെ ചെക്കു നല്‍കി.

കൂടാതെ യത്തീം ഖാനയ്ക്കു സമീപം ചായക്കട നടത്തുന്ന ദാമോദരന്‍ നായര്‍ക്കും അയ്യായിരം രൂപയുടെ ചെക്കു നല്‍കി.

എം.ആര്‍.എ സെക്രട്ടറി സലിം സ്വാഗതം പറഞ്ഞു. പ്രെസിഡെന്റ് സി.ബി. അപ്പു പ്രവാസികളുടെ സന്ദേശം വായിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജി.എല്‍.അജീഷ്, ശ്രീകല എന്നിവരും, എം.ആര്‍.എ ഭാരവാഹികളില്പെടുന്ന ശ്രീ. അസീസ്സ്, പള്ളം ബാബു, ഭാര്‍ഗവന്‍സാര്‍, എന്നിവരും ഫ്രാ‍ക്ക്‌ പ്രെസിഡെന്റും സംസാരിച്ചു. ഇ.എ.സജിം കൃതജ്ഞത പറഞ്ഞു.