.........................................................................................Maravakkuzhi Residents Asosiation (MRA), Thattathumala, Official Blog

തട്ടത്തുമല മറവക്കുഴി റെസിഡെന്റ്സ് അസോസിയേഷൻ (എം ആർ എ)

Monday, January 8, 2018

എക്സിക്യൂട്ടീവ് യോഗം

എക്സിക്യൂട്ടീവ് യോഗം

എം ആർ എയുടെ പുതിയ ഭരണ സമിതിയുടെ രണ്ടാമത്തെ യോഗം ഇന്ന് (2018 ജനുവരി 7  ഞയർ) എം ആർ എ ഓഫീസിൽ കൂടി. പ്രസിഡന്റ് എ താജുദീൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ അഹമ്മദ് കബീർ റിപ്പോർട്ട് അവതരിപ്പിച്ചു. എം ആർ എ ഓഫീസിൽ വാട്ടർ കണക്ഷൻ എടുക്കുന്നതിന് കിളിമാനൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ അപേക്ഷ കൊടുക്കാൻ തീരുമാനിച്ചു. ടോയ്യ്ലെറ്റ് നിർമ്മാണത്തിന് എഞ്ചിനീയറെ കാണാനും ആവശ്യമായ മറ്റ്  പ്രവർത്തനങ്ങൾ ആരംഭിക്കാനും തീരുമാനിച്ചു.  വെക്കേഷൻ സമയത്ത് ടൂർ പ്രോഗ്രാം സംഘടിപ്പിക്കാൻ തീരുമാനിച്ചു.

Sunday, December 31, 2017

എം ആർ എ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു

എം ആർ എ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു

എം ആർ എ ഓഫീസ് ഡിസംബർ 31, 2017:  20172017 ഡിസംബർ 28-ന് വാർഷിക പൊതുയോഗത്തിൽ വച്ച് തെരഞ്ഞെടുത്ത എം ആർ എ എക്സിക്യൂട്ടീവ് അംഗങ്ങളുടെ ആദ്യയോഗം 2017 ഡിസംബർ 31-ന് കൂടി. പ്രസിഡന്റായി എ താജുദീനെയും സെക്രട്ടറിയായി  അഹമ്മദ് കബീറിനെയും  ട്രഷററായി പള്ളം ആർ വിജയകുമാറിനെയും വീണ്ടും തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾക്കും കമ്മിറ്റി അംഗങ്ങൾക്കും രക്ഷാധികാരി ഭാർഗവൻ സാർ സത്യവാചകം ചൊല്ലിക്കൊടുത്തു.

Friday, December 29, 2017

എം ആർ എ വാർഷികം 2017


എം  ആർ എ വാർഷികം 2017

തട്ടത്തുമല മറവക്കുഴി റെസിഡെന്റ്സ് അസോസിയേഷൻ  (എം ആർ എ) പതിനാറാമത് വാർഷികാഘോഷം 2017 ഡിസംബർ 28 വ്യാഴാഴ്ച നടന്നു. എം ആർ.എ പ്രസിഡന്റ് എ താജുദീന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗം  തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം ബി പി മുരളി ഉദ്ഘാടനം ചെയ്തു. കവി മടവൂർ സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.

ജി .എൽ.അജീഷ്, എസ്. ഷാജുമൊൾ, എസ്. അബ്ദുൽ ഖലാം, എസ്. ലാബറുദീൻ, കെ. രാജസേനൻ, ജി.സരസ്വതിഅമ്മ,സി.ബി.അപ്പു, എ.അബ്ദുൽ അസീസ്, എം ആർ എ രക്ഷാധികാരി വി.ഭാർഗ്ഗവൻ മുതലായവർ ആശംസകൾ നേർന്നു.  എസ്.സലിം സ്വാഗതം  ആശംസിച്ചു. സി.ബി.അനിൽ കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. 

സെക്രട്ടറി എ അഹമ്മദ് കബീർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പള്ളം ആർ വിജയകുമാർ വരവു ചെലവു കണക്കും അവതരിപ്പിച്ചു. കെ.എം. ബാലകൃഷ്ണൻ നായർ വരണാധികാരി ആയിരുന്നു. എസ്. ശ്രീകല കൃതജ്ഞ രേഖപ്പെടുത്തി. ഷാബി ബി എസ് മുഖ്യ അവതാരകനായിരുന്നു.  

പൊതുയോഗം, ഭരണ സമിതി തെരഞ്ഞെടുപ്പ് എന്നിവയ്ക്കു പുറമെ വിവിധ കലാ കായിക മത്സരങ്ങൾ , കുടുംബ സംഗമം, കുടുംബ സദ്യ, എസ് എസ് എൽ സി അവാർഡ് ദാനം വിശിഷ്ഠ വ്യക്തികളെയും മുതിർന്നവരെയും ആദരിക്കൽ, സമ്മാന ദാനം വിവിധ  കലാപരിപാടികൾ  എന്നിവ നടന്നു.

ചടങ്ങിൽ ബി.എൽ. ബിജുലാൽ, കെ.എം. ബാലകൃഷ്ണൻ നായർ, ഷൈലാ ഫാൻസി, അർഷദ് എസ്, ഫൈസൽ എസ്, ഷെഹിൻഷാ എസ്.എൻ, ശ്രീശങ്കരൻ ജെ ബി എന്നിവരെ അനുമോദിച്ചു.  സുപ്രസിദ്ധ കാഥികൻ കിളിമാനൂർ സലിം കുമാർ കഥാപ്രസംഗം അവതരിപ്പിച്ചു. കഥ "ആയിഷ"

Wednesday, December 27, 2017

എം ആർ എ വാർഷികം 2017


എം  ആർ എ വാർഷികം 2017

തട്ടത്തുമല മറവക്കുഴി റെസിഡെന്റ്സ് അസോസിയേഷൻ  (എം ആർ എ) പതിനാറാമത് വാർഷികാഘോഷം 2017 ഡിസംബർ 28 വ്യാഴാഴ്ച നടക്കും. എം ആർ.എ പ്രസിഡന്റ് എ താജുദീന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന പൊതുയോഗം  തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം ബി പി മുരളി ഉദ്ഘാടനം ചെയ്യും. കവി മടവൂർ സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും.

ജി .എൽ.അജീഷ്, എസ്. ഷാജുമൊൾ, എസ്. അബ്ദുൽ ഖലാം, എസ്. ലാബറുദീൻ, കെ. രാജസേനൻ, ജി.സരസ്വതിഅമ്മ,സി.ബി.അപ്പു, ഇ.എ.സജിം, എ.അബ്ദുൽ അസീസ്, എം ആർ എ രക്ഷാധികാരി വി.ഭാർഗ്ഗവൻ മുതലായവർ ആശംസകൾ നേരും.  എസ്.സലിം സ്വാഗതം  ആശംസിക്കും. സി.ബി.അനിൽ കുമാർ അനുശോചന പ്രമേയം അവതരിപ്പിക്കും. 

സെക്രട്ടറി എ അഹമ്മദ് കബീർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പള്ളം ആർ വിജയകുമാർ വരവു ചെലവു കണക്കും അവതരിപ്പിക്കും. കെ.എം. ബാലകൃഷ്ണൻ നായർ വരണാധികാരി ആയിരിക്കും. എസ്. ശ്രീകല കൃതജ്ഞ രേഖപ്പെടുത്തും. ഷാബി ബി എസ് മുഖ്യ അവതാരകനായിരിക്കും.  

പൊതുയോഗം, ഭരണ സമിതി തെരഞ്ഞെടുപ്പ് എന്നിവയ്ക്കു പുറമെ വിവിധ കലാ കായിക മത്സരങ്ങൾ , കുടുംബ സംഗമം, കുടുംബ സദ്യ, എസ് എസ് എൽ സി അവാർഡ് ദാനം വിശിഷ്ഠ വ്യക്തികളെയും മുതിർന്നവരെയും ആദരിക്കൽ, സമ്മാന ദാനം വിവിധ  കലാപരിപാടികൾ  എന്നിവ ഉണ്ടായിരിക്കും.

ചടങ്ങിൽ ബി.എൽ. ബിജുലാൽ, കെ.എം. ബാലകൃഷ്ണൻ നായർ, ഷൈലാ ഫാൻസി, അർഷദ് എസ്, ഫൈസൽ എസ്, ഷെഹിൻഷാ എസ്.എൻ, ശ്രീശങ്കരൻ ജെ ബി എന്നിവരെ അനുമോദിക്കും.  സുപ്രസിദ്ധ കാഥികൻ കിളിമാനൂർ സലിം കുമാർ കഥാപ്രസംഗം അവതരിപ്പിക്കും. കഥ "ആയിഷ"

Friday, September 16, 2016

ക്വിസ് മത്സരം-2016



മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ (എം.ആർ.)
എം.ആർ. യൂത്ത് വിംഗ് ഓണഘോഷം-2016
ക്വിസ് മത്സരം


1.    ഇന്ത്യയുടെ ഇപ്പോഴത്തെ രാഷ്ട്രപതി?
2.    ഇന്ത്യയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി?
3.    കേരളത്തിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി?
4.    കേരളത്തിലെ ഇപ്പോഴത്തെ വൈദ്യുതി മന്ത്രി?
5.    കേരളത്തിലെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ്?
6.    ഇപ്പോഴത്തെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്?
7.    കിളിമാനൂർ മണ്ഡലത്തിലെ ഇപ്പോഴത്തെ എം.എൽ.?
8.    ഇന്ത്യയുടെ തലസ്ഥാനം?
9.    റിസർവ്വ് ബാങ്കിന്റെ ആസ്ഥാനം?
10.  കർണ്ണാടകത്തിന്റെ തലസ്ഥാനം?
11.  കേരളത്തിൽ നിന്നുള്ള ലോക്സഭാ സീറ്റുകളുടെ എണ്ണം?
12.  സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന ജില്ല?
13.  തെന്മല ഇക്കോ ടൂറിസം സ്ഥിതി ചെയ്യുന്ന ജില്ല?
14.  ശബരിമല സ്ഥിതി ചെയ്യുന്ന ജില്ല?
15.  താജ്മഹൽ സ്ഥിതി ചെയ്യുന്ന പട്ടണം?
16.  മഹാത്മാ ഗാന്ധിയുടെ ജന്മസ്ഥലം?
17.  കേരള സംസ്ഥാനം രൂപം കൊണ്ട വർഷവും തീയതിയും?
18.  ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട വർഷം?
19.  ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രി?
20.  കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?
21.  തിരുവനന്തപുരം ജില്ലയിൽ പുതുതായി നിലവിൽ വന്ന താലൂക്ക്?
22.  ഗണിതശാസ്ത്രത്തിന്റെ പിതാവ്?
23.  ചരിത്രത്തിന്റെ പിതാവ്?
24.  ശാസ്ത്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്ന വിജ്ഞാന ശാഖ?
25.  സസ്യവളർച്ച അളക്കുന്ന ഉപകരണം?
26.  ഭൂമധ്യരേഖ സ്ഥിതി ചെയ്യുന്ന അക്ഷാംശം?
27.  ഏറ്റവും പ്രധാനപ്പെട്ട രേഖാംശ രേഖ?
28.  കേന്ദ്രസാഹിത്യ അക്കാഡമി അവാർഡ് നേടിയ ആരാച്ചാർ എന്ന നോവൽ എഴുതിയതാര്?
29.  നാലുകെട്ട് എന്ന നോവലിന്റെ കർത്താവ് ആര്?
30.  സെല്ലുലോയ്ഡ് എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ?
31.  പഥേർ പാഞ്ചാലി എന്ന സിനിമയുടെ സംവിധായകൻ?
32.  ഉലക നായകൻ എന്നറിയപ്പെടുന്ന വിഖ്യാത നടൻ?
33.  ജലഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം?
34.  പ്ലാറ്റിനം ജൂബിലി എന്നറിയപ്പെടുന്നത് എത്രാം വാർഷികം ആണ്?
35.  മലയാള ഭാഷയുടെ പിതാവ്?
36.  തുള്ളൽ പാട്ടുകളുടെ  ഉപജ്ഞാതാവ്?
37.  ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് സ്ഥിതിചെയ്യുന്ന രാജ്യം?
38.  അമേരിക്കയുടെ നാണയം?
39.  യു.. യുടെ തലസ്ഥാനം?
40.  2016- ഒളിമ്പിക്സ് നടന്ന സ്ഥലം?
41.  ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൃഗം?
42.  ലോകത്തിലെ ഏറ്റവും വലിയ വൻകര?
43.  ലോകത്തിലെ ഏറ്റവും വലിയ ഉരഗം?
44.  ലോക ടെലിവിഷൻ ദിനം?
45.  റേഡിയോ കണ്ടു പിടിച്ചതാര്?
46.  ഫെയ്സ് ബൂക്കിന്റെ ഉപജ്ഞാതാവ്?
47.  വിമനാം കണ്ടുപിടിച്ചതാര്?
48.  ഒളിമ്പിക്സ് പതാകയുടെ നിറം?
49.  ജനഗണ മന എന്ന നമ്മുടെ ദേശീയ ഗാനം എഴുതിയതാര്?
50.  കേരളത്തിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി?



ഉത്തരങ്ങൾ
1.    പ്രണബ് കുമാർ മുഖർജി
2.    നരേന്ദ്രന്മോഡി
3.    പിണറായി വിജയൻ
4.    കടകമ്പള്ളി സുരേന്ദ്രൻ
5.    രമേശ് ചെന്നിത്തല
6.    വി.കെ.മധു
7.    അഡ്വ. ബി.സത്യൻ
8.    ന്യൂഡൽഹി
9.    മുംബായ്
10.  ബാംഗളൂരു
11.  20
12.  പാലക്കാട്
13.  കൊല്ലം
14.  പത്തനംതിട്ട
15.  ആഗ്ര
16.  പോർബന്തർ
17.  1956 നവംബർ 1
18.  1857
19.  ജവഹർലാൽ നെഹ്രു
20.  .എം.എസ് നമ്പൂതിരിപ്പാട്
21.  വർക്കല
22.  പൈതഗോറസ്
23.  ഹെറോ ഡോട്ടസ്
24.  ഗണിതശാസ്ത്രം
25.  ആക്സനോമീറ്റർ
26.  പൂജ്യം ഡിഗ്രി
27.  ഗ്രീനിച്ച് രേഖ
28.  കെ.ആർ.മീര
29.  എം.ടി. വാസുദേവൻ നായർ
30.  കമൽ
31.  സത്യജിത്ത് റേയ്
32.  കമൽഹാസൻ
33.  ഭൂമി
34.  75
35.  എഴുത്തച്ഛൻ
36.  കുഞ്ചൻ നമ്പ്യാർ
37.  നേപ്പാൾ
38.  ഡോളർ
39.  അബൂദാബി
40.  റിയോ
41.  ജിറാഫ്
42.  ഏഷ്യ
43.  മുതല
44.  നവംബർ 21
45.  മാർക്കോണി
46.  മാർക്ക് സുക്കൻബർഗ്
47.  റൈറ്റ് സഹോദരൻമാർ
48.  വെള്ള
49.  രബീന്ദ്രനാഥ ടാഗോർ
50.  ഇടുക്കി