.........................................................................................Maravakkuzhi Residents Asosiation (MRA), Thattathumala, Official Blog

തട്ടത്തുമല മറവക്കുഴി റെസിഡെന്റ്സ് അസോസിയേഷൻ (എം ആർ എ)

Tuesday, May 29, 2012

ക്യാൻസർ നിർണ്ണയ ക്യാമ്പ്


ക്യാൻസർ നിർണ്ണയ ക്യാമ്പ്

തട്ടത്തുമല, 2012 മേയ് 28: തട്ടത്തുമല  മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ (എം.ആർ.എ) തിരുവനന്തപുരം ആർ.സി.സിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച   ക്യാൻസർ നിർണ്ണയ ക്യാമ്പ്  തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ നടന്നു. രാവിലെ പത്ത്മണിയ്ക്ക്  കിളിമാനൂർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ പരിപാടി വിളക്കുകൊളുത്തി  ഔപചാരികമായി  ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങിൽ സി.ബി.അപ്പു അദ്ധ്യക്ഷത വഹിച്ചു. ബേബി ഹരീന്ദ്രദാസ്, ആർ.സി.സിയിൽ നിന്നും വന്ന ഒരു ഡോക്ടർ എന്നിവർ സംസാരിച്ചു. ഷാഫി സ്വാഗതവും പള്ളം ബാബു കൃതജ്ഞതയും പറഞ്ഞു. വായപരിശോധന, സ്ത്രീകളുടെ സ്തനപരിശോധന, ഗർഭപാത്ര ഗള പരിശോധന എന്നിവയാണ് മുഖ്യമായും നടന്നത്. ഉച്ച കഴിഞ്ഞ് ക്യാമ്പ് അവസാനിച്ചു.നൂറിനടുത്ത് ആളുകൾ പരിശോധനയ്ക്കെത്തിയിരുന്നു. പരിശോധയക്ക് വരുന്നവർക്ക്  അൻപത് രൂപാ രജിഷ്ട്രേഷൻ ഫീസ് ഏർപ്പെടുത്തിയിരുന്നു.സംഘാടകർ പ്രതീക്ഷിച്ചതുപോലെ ആളുകൾ വന്നില്ല.എങ്കിലും പരിപാടി വിജയമായിരുന്നു.

Sunday, May 27, 2012

കാൻസർ നിർണ്ണയക്യാമ്പ്


കാൻസർ നിർണ്ണയക്യാമ്പ്

തട്ടത്തുമല: മറവക്കുഴി റെസിഡെന്റ്സ് അസോസിയേഷന്റെയും (എം.ആർ.എ) തിരുവനനന്തപുരം ആർ.സി.സിയുടെയും സംയുക്താഭിമുഖ്യത്തിൽ 2012 മേയ് 28 തിങ്കളാഴ്ച തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ വച്ച് സൌജന്യ കാൻസർ നിർണ്ണയ ക്യാമ്പ് നടക്കുന്നു. രാവിലെ ഒൻപത് മണിയ്ക്ക് ക്യാമ്പ് ആരംഭിക്കും. കിളിമാനൂർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. അൻപത് രൂപാ രജിസ്ട്രെഷൻ ഫീസ് നൽകി ക്യാൻസർ നിർണ്ണയ പരിശോധനകൾക്ക് വിധേയമാകാം. പന്ത്രണ്ട് മണിവരെയായിരിക്കും രജിസ്റ്റ്ട്രേഷൻ.