.........................................................................................Maravakkuzhi Residents Asosiation (MRA), Thattathumala, Official Blog

തട്ടത്തുമല മറവക്കുഴി റെസിഡെന്റ്സ് അസോസിയേഷൻ (എം ആർ എ)

Tuesday, September 1, 2009

2009 സെപ്ടംബറിലെ കുറിപ്പുകള്‍

2009 സെപ്ടംബറിലെ കുറിപ്പുകള്‍

സെപ്റ്റംബർ 3:

എം.ആർ.എ ജൂനിയർ വിംഗ് ഉദ്ഘാടനവും ഓണാഘോഷ പരിപാടികളും

മറവക്കുഴി
എം.ആർ. ജൂനിയർ വിംഗിന്റെ ഔപചാരികമായ ഉദ്ഘാടനം രാവിലെ 9.30-ന് എം.ആർ. ഓഫീസ് അങ്കണത്തിൽ വച്ച് എം.ആർ. രക്ഷാധികാരി ശ്രീ.ഭർഗ്ഗവൻ സാർ നിർവ്വഹിച്ചു. ജൂനിയർ വിംഗ് പ്രസിഡന്റ് സജിൻ വാഹിദ് അദ്ധ്യക്ഷത വഹിച്ചു. എം.ആർ. ഭാരവാഹികളായ എസ്.സലിം, അബ്ദുൽ അസീസ്, ഷൈലാ ഫാൻസി, രാജസേനൻ, ജോഷ്വാ, ..സജിം എന്നിവർ ആശസാ പ്രസംഗം നടത്തി. ജൂനിയർ വിംഗ് സെക്രട്ടറി അഖിൽ സ്വാഗതവും, വൈസ് പ്രസിഡന്റ് ഷെമിൻ കൃതജ്ഞതയും പറഞ്ഞു. തുടർന്ന് ഓണാഘോഷ പരിപാടികൾ നടന്നു. കുട്ടികളും മുതിർന്നവരും മത്സരങ്ങളിൽ പങ്കെടുത്തു.

വൈകുന്നേരം 5.30-നു പുറമെനിന്നു വിളിച്ച കലാകാരന്മാരുടെ മിമിക്സ് ഉണ്ടായിരുന്നു.(പ്രതീഷും കൂട്ടുകാരനും.) തുടർന്ന് സമാപന സമ്മേളനം എം.ആർ. സെക്രട്ടറി സി.ബി.അപ്പു നിർവ്വഹിച്ചു. എസ്.ലാബറുദീൻ, പള്ളം ബാബു, എസ്. സലിം, അബ്ദുൽ അസീസ്, ജോഷ്വാ, രാജസേനൻ, ഷൈലാ ഫാൻസി, സി.ബി.അനിൽകുമാർ, ഭാർഗ്ഗവൻ സാർ, ..സജിം എന്നിവർ സംസാരിച്ചു. ശ്രീ. പള്ളം ബാബു സമ്മാനങ്ങൾ വിതരണം ചെയ്തു. സജിൻ വാഹിദ് അദ്ധ്യക്ഷനായിരുന്നു. ഷെമിൻ സ്വാഗതവും അഖിൽ നന്ദിയും പറഞ്ഞു.

സെപ്റ്റെമ്പർ 1:

അത്തപ്പൂക്കള മത്സരം

മറവക്കുഴി
റെസിഡൻസ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള അത്തപ്പൂക്കള മത്സരം നടന്നു. രാവിലെ എട്ടര മണിയോടെ മത്സരത്തിന് അത്തപ്പൂകളമിട്ട വീടുകൾ എം.ആർ. ഭാരവാഹികളും ജഡ്ജിമാരും സന്ദർശിച്ചു. ലേഖ ടീച്ചർ , ഗിരിജ ടീച്ചർ , ചന്ദ്ര സേനൻ എന്നിവരായിരുന്നു ജഡ്ജസ്. പ്രസിഡന്റ് എസ്.സലിം, സെക്രട്ടറി സി.ബി. അപ്പു, എക്സിക്യൂട്ടീവ് കമ്മിറ്റീ അംഗങ്ങളായ അബ്ദുൽ അസീസ്, ..സജിം ഏതാനും ജൂനിയർവിംഗ് പ്രവർത്തകർ എന്നിവരാണ് ജഡ്ജസിനൊപ്പം പൂക്കളങ്ങൾ സന്ദർശിച്ചത്. ആകെ അഞ്ച് വീടുകളിലായി അഞ്ച് അത്തപ്പൂക്കളങ്ങളാണുണ്ടായിരുന്നത്. രാവിലെ 11 മണിയോടെ തന്നെ എം.ആർ. ആസ്ഥാനമന്ദിരത്തിൽ വച്ച് വിജയികളെ പ്രഖ്യാപിച്ചു. എം.ആർ. വാർഷിക സമ്മേളനത്തിൽ വച്ച് വിജയികൾക്ക് സമ്മാനങ്ങൾ നൽകും.