.........................................................................................Maravakkuzhi Residents Asosiation (MRA), Thattathumala, Official Blog

തട്ടത്തുമല മറവക്കുഴി റെസിഡെന്റ്സ് അസോസിയേഷൻ (എം ആർ എ)

Sunday, December 27, 2009

ഡിസംബര്‍ കുറിപ്പുകള്‍

സദ്യവട്ടങ്ങളുമായി എം.ആർ.എ പൊതുയോഗം

തട്ടത്തുമല, ഡിസംബർ 27: തട്ടത്തുമല മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ (എം.ആർ.എ) യുടെ ഏഴാമത് പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും കുടുംബസംഗമവും ഡിസംബർ 27 ഞായറാഴ്ച നടന്നു. ഉച്ചയ്ക്ക് പ്രഥമൻ ഉൾപ്പെടെയുള്ള ഗംഭീര സദ്യയും ഒരുക്കിയിരുന്നു. സദ്യയുടെ മൂന്നാം പന്തിയ്ക്കിടെ ഉച്ചയ്ക്ക് അപ്രതീക്ഷിതമായി തകർത്തു പെയ്ത മഴ അല്പം ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും തുടർന്നും പരിപാടികൾ മുടക്കമില്ലാതെ നടന്നു.

വൈകുന്നേരം നാലുമണിയ്ക്ക് ആരംഭിച്ച പൊതുയോഗം എം.ആർ.എ രക്ഷാധികാരി വി.ഭാർഗ്ഗവൻ ഉദ്ഘാടനം ചെയ്തു. ശ്രീ. ബേബി ഹരീന്ദ്രദാസ് (ഫ്രാക്ക് ജനറൽ സെക്രട്ടറി), ശ്രീ.എ. ഇബ്രാഹിം കുഞ്ഞ്, ശ്രീ. കെ.എം. ബാലകൃഷ്ണൻ നായർ (റിട്ട. അസി. കൺട്രോളർ, ലീഗൽ മെട്രോളജി) ശ്രീ.കെ.ഗോപാലകൃഷ്ണൻ നായർ, ശ്രീ.എസ്.ലാബറുദീൻ, ശ്രീ.എ. അബ്ദുൽ അസീസ്, ശ്രീ.എസ്.അബ്ദുൽ ഖലാം എന്നിവർ സംസാരിച്ചു.

ശ്രീ.അഹമ്മദ് കബീർ എം.ആർ.എയുടെ കഴിഞ്ഞ ഭരണവർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വരവുചെലവു കണക്ക് ശ്രീ. ആർ. വിജയകുമാർ (പള്ളം ബാബു) അവതരിപ്പിച്ചു. ശ്രീ. സി.ബി.അപ്പു അദ്ധ്യക്ഷത വഹിച്ചു. ശ്രീ.എസ്.സലിം സ്വാഗതവും, ശ്രീ.ആർ. വിജയകുമാർ(പള്ളം ബാബു) നന്ദിയും പറഞ്ഞു. ശ്രീ. എ.ഇബ്രാഹിംകുഞ്ഞ്, ശ്രീ. കെ.എം. ബാലകൃഷ്ണൻ നായർ എന്നിവർ അവാർഡുകളും സമ്മാനങ്ങളും വിതരണം ചെയ്തു.

എം.ആർ.എ മാസവരി അഞ്ചുരൂപയിൽനിന്നും പത്തു രൂപയായി വർദ്ധിപ്പിയ്ക്കാൻ പൊതുയോഗം തീരുമാനിച്ചു. അടുത്ത ഭരണസമിതിയിലേയ്ക്ക് പതിമൂന്നംഗ എക്സിക്യൂട്ടീവിനെ പൊതു യോഗം തെരഞ്ഞെടുത്തു. ശ്രീ.കെ.എം. ബാലകൃഷ്ണൻ നായർ റിട്ടേണിംഗ് ഓഫീസർ ആയിരുന്നു.

എം.ആർ.എ വാർഷിക പൊതുയോഗം ഡിസംബർ 27-ന്

തട്ടത്തുമല: മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ (എം.ആർ.എ) വാർഷിക പൊതു യോഗവും, എം.ആർ.എ കുടുംബസംഗമവും 2009 ഡിസംബർ 27 ഞായറഴ്ച നടക്കും. ഉച്ചയ്ക്ക് സദ്യയും ഉണ്ടായിരിക്കും.. ഇതിനോടനുബന്ധിച്ച് 2008 -2009 എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയ എം.ആർ.എ കുടുംബാംഗങ്ങളുടെ മക്കൾക്കുള്ള അവാർഡു ദാനം, ഇക്കഴിഞ്ഞ
ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ അത്തപ്പൂക്കളമത്സര വിജയികൾക്കുള്ള സമ്മാനദാനം, യോഗത്തിൽ പങ്കെടുക്കുന്ന എം.ആർ.എ കുടുംബാംഗങ്ങളിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള ഉപഹാരം നൽകൽ തുടങ്ങിയ പരിപാടികളും ഉണ്ടായിരിക്കും.

നോട്ടീസ് മാറ്റർ

മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ

(എം.ആർ.എ)

രജി: നംബർ: ടി.4765/2001

തട്ടത്തുമല

-മെയിൽ : mrathattathumala@gmail.com

ബ്ലോഗ് : mrathattathumala.blogspot.com

7-ആമത് പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും, കുടുംബസംഗമവും

സ്ഥലം: എം.ആർ.എ അങ്കണം

തീയതി: 27-12-2009 (ഞായർ)

2008-2009 എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ എം.ആർ.എ കുടുംബാംഗങ്ങളുടെ കുട്ടികളുടെ അറ്റസ്റ്റ് ചെയ്ത മാർക്ക് ലിസ്റ്റ് 23-12-2009 ബുധനാഴ്ചയ്ക്ക് മുൻപ് എം.ആർ.എ ഓഫീസിൽ എത്തിക്കേണ്ടതാണ്.

ഫോൺ: 0470-2648587, 9446518717

ബഹുമാന്യ എം.ആർ.എ കുടുംബാംഗങ്ങളേ,

എം.ആർ.എ യുടെ 7-ആമത് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും 2008-2009 വർഷ എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയ എം.ആർ.എ കുടുംബാംഗങ്ങളായ കുട്ടികൾക്കുള്ള അവാർഡും, എം.ആർ.എ കുടുംബ സംഗമവും, സദ്യയും, അത്തപ്പൂക്കള മത്സരത്തിൽ വിജയികൾക്കുള്ള സമ്മാനദാനവും, എം.ആർ.എ യുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളെക്കുറിച്ചുള്ള പ്രഭാഷണവും യോഗത്തിൽ പങ്കെടുക്കുന്ന എം.ആർ.എ കുടുംബാംഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കുന്നവർക്ക് എം.ആർ.എയുടെ ഉപഹാരവും പ്രസ്തുത യോഗത്തിൽ വച്ച് നൽകുന്നു.

എം.ആർ.എ പത്താമത് വാർഷികത്തിലേയ്ക്ക് കടക്കുന്ന ഈ അവസരം സംഘടനയുടെ ഊന്നുകല്ലായി നിൽക്കുന്ന നമ്മുടെ നാട്ടുകാരായ പ്രവാസി മലയാളികളെയും, കുടുംബാംഗങ്ങളെയും സ്നേഹപൂർവ്വം ആദരിക്കുന്നു. ഒപ്പം എം.ആർ.എ യുടെ പുരോഗമനപരമായ പ്രവർത്തനങ്ങൾക്കു വേണ്ടി തുടർന്നും ഇന്നാട്ടിലെ എല്ലാവരുടെയും സഹായ സഹകരണങ്ങൾ സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു.

പുതുവാത്സരാശംസകളോടെ,

സെക്രട്ടറി- എസ്. സലിം

പ്രസിഡന്റ്
- സി.ബി.അപ്പു

ട്രഷറർ- പള്ളം ആർ. വിജയകുമാർ

കാര്യ പരിപാടികൾ:

രാവിലെ 9.00 മണിയ്ക്ക് : പതാക ഉയർത്തൽ

ഉച്ചയ്ക്ക് 12.00 മണിയ്ക്ക് :കുടുംബ സംഗമവും സദ്യയും

2 മണിയ്ക്ക് : രജിസ്ട്രേഷൻ

3 മണിയ്ക്ക് : പൊതുയോഗം

അദ്ധ്യക്ഷൻ : ശ്രീ. സി.ബി.അപ്പു (എം.ആർ.എ പ്രസിഡന്റ്)
ഈശ്വര-
പ്രാർത്ഥന : എം. ആർ.എ കോറസ്

സ്വാഗതം : ശ്രീ. എസ്.സലിം (എം.ആർ.എ സെക്രട്ടറി)

റിപ്പോർട്ട് : ശ്രീ. എ. അഹമ്മദ് കബീർ (മുൻ സെക്രട്ടറി)

ഉദ്ഘാടനം : ശ്രീ. വി.ഭാർഗ്ഗവൻ (രക്ഷാധികാരി)
മുഖ്യ-

പ്രഭാഷണം : ശ്രീ. ബേബി ഹരീന്ദ്രദാസ് (ഫ്രാക്ക് ജനറൽ സെക്രട്ടറി)

ആശംസകൾ :

ശ്രീ. കെ. ഗോപാലക്രിഷ്ണൻ നായർ
(മുൻ പ്രസിഡന്റ്)

ശ്രീ. എസ്. ലാബറുദീൻ

ശ്രീ.എ. അബ്ദുൽ അസീസ്

ശ്രീ. എസ്. അബ്ദുൽ ഖലാം

ശ്രീ. സജിൻ വാഹിദ്
(എം.ആർ.എ ജൂനിയർ വിംഗ് പ്രസിഡന്റ്)

എം.ആർ.എ വാർഷിക വരവു ചെലവ് കണക്ക്
അവതരണം :

ശ്രീ. പള്ളം ബാബു
(എം.ആർ.എ ട്രഷറർ)

തുടർന്ന് ചർച്ച

വൈകുന്നേരം

4 മണിയ്ക്ക് : പൊതു തെരഞ്ഞെടുപ്പ്

വൈകുന്നേരം

4.30-ന് : അവാർഡ്ദാനം

ശ്രീ. എ. ഇബ്രാഹിം കുഞ്ഞ് (റിട്ട: ഹെഡ്മാസ്റ്റർ)

സമ്മാനദാനം : ശ്രീ. കെ.എം. ബാലകൃഷ്ണൻ നായർ (റിട്ട: അസി.
കൺട്രോളർ, ലീഗൽ മെട്രോളജി)

നന്ദി : ട്രഷറർ (എം.ആർ.എ)

അത്തപ്പൂക്കള മത്സരത്തിൽ വിജയികളായവർക്കും, എം.ആർ.എ മാസവരി കുടിശിക തീർത്തവരിൽ നിന്നും, പൊതുയോഗത്തിൽ പങ്കെടുത്തവരിൽ നിന്നും തെരഞ്ഞെടുക്കുന്നവർക്ക് സമ്മാനം നൽകുന്നതാണ്.

സമ്മാനം വേദിയിൽ നിന്നും ഏറ്റുവാങ്ങേണ്ടതാണ്

സദ്യവട്ടങ്ങളുമായി എം.ആര്‍.എ പൊതുയോഗം

Sunday, December 20, 2009

Tuesday, September 1, 2009

2009 സെപ്ടംബറിലെ കുറിപ്പുകള്‍

2009 സെപ്ടംബറിലെ കുറിപ്പുകള്‍

സെപ്റ്റംബർ 3:

എം.ആർ.എ ജൂനിയർ വിംഗ് ഉദ്ഘാടനവും ഓണാഘോഷ പരിപാടികളും

മറവക്കുഴി
എം.ആർ. ജൂനിയർ വിംഗിന്റെ ഔപചാരികമായ ഉദ്ഘാടനം രാവിലെ 9.30-ന് എം.ആർ. ഓഫീസ് അങ്കണത്തിൽ വച്ച് എം.ആർ. രക്ഷാധികാരി ശ്രീ.ഭർഗ്ഗവൻ സാർ നിർവ്വഹിച്ചു. ജൂനിയർ വിംഗ് പ്രസിഡന്റ് സജിൻ വാഹിദ് അദ്ധ്യക്ഷത വഹിച്ചു. എം.ആർ. ഭാരവാഹികളായ എസ്.സലിം, അബ്ദുൽ അസീസ്, ഷൈലാ ഫാൻസി, രാജസേനൻ, ജോഷ്വാ, ..സജിം എന്നിവർ ആശസാ പ്രസംഗം നടത്തി. ജൂനിയർ വിംഗ് സെക്രട്ടറി അഖിൽ സ്വാഗതവും, വൈസ് പ്രസിഡന്റ് ഷെമിൻ കൃതജ്ഞതയും പറഞ്ഞു. തുടർന്ന് ഓണാഘോഷ പരിപാടികൾ നടന്നു. കുട്ടികളും മുതിർന്നവരും മത്സരങ്ങളിൽ പങ്കെടുത്തു.

വൈകുന്നേരം 5.30-നു പുറമെനിന്നു വിളിച്ച കലാകാരന്മാരുടെ മിമിക്സ് ഉണ്ടായിരുന്നു.(പ്രതീഷും കൂട്ടുകാരനും.) തുടർന്ന് സമാപന സമ്മേളനം എം.ആർ. സെക്രട്ടറി സി.ബി.അപ്പു നിർവ്വഹിച്ചു. എസ്.ലാബറുദീൻ, പള്ളം ബാബു, എസ്. സലിം, അബ്ദുൽ അസീസ്, ജോഷ്വാ, രാജസേനൻ, ഷൈലാ ഫാൻസി, സി.ബി.അനിൽകുമാർ, ഭാർഗ്ഗവൻ സാർ, ..സജിം എന്നിവർ സംസാരിച്ചു. ശ്രീ. പള്ളം ബാബു സമ്മാനങ്ങൾ വിതരണം ചെയ്തു. സജിൻ വാഹിദ് അദ്ധ്യക്ഷനായിരുന്നു. ഷെമിൻ സ്വാഗതവും അഖിൽ നന്ദിയും പറഞ്ഞു.

സെപ്റ്റെമ്പർ 1:

അത്തപ്പൂക്കള മത്സരം

മറവക്കുഴി
റെസിഡൻസ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള അത്തപ്പൂക്കള മത്സരം നടന്നു. രാവിലെ എട്ടര മണിയോടെ മത്സരത്തിന് അത്തപ്പൂകളമിട്ട വീടുകൾ എം.ആർ. ഭാരവാഹികളും ജഡ്ജിമാരും സന്ദർശിച്ചു. ലേഖ ടീച്ചർ , ഗിരിജ ടീച്ചർ , ചന്ദ്ര സേനൻ എന്നിവരായിരുന്നു ജഡ്ജസ്. പ്രസിഡന്റ് എസ്.സലിം, സെക്രട്ടറി സി.ബി. അപ്പു, എക്സിക്യൂട്ടീവ് കമ്മിറ്റീ അംഗങ്ങളായ അബ്ദുൽ അസീസ്, ..സജിം ഏതാനും ജൂനിയർവിംഗ് പ്രവർത്തകർ എന്നിവരാണ് ജഡ്ജസിനൊപ്പം പൂക്കളങ്ങൾ സന്ദർശിച്ചത്. ആകെ അഞ്ച് വീടുകളിലായി അഞ്ച് അത്തപ്പൂക്കളങ്ങളാണുണ്ടായിരുന്നത്. രാവിലെ 11 മണിയോടെ തന്നെ എം.ആർ. ആസ്ഥാനമന്ദിരത്തിൽ വച്ച് വിജയികളെ പ്രഖ്യാപിച്ചു. എം.ആർ. വാർഷിക സമ്മേളനത്തിൽ വച്ച് വിജയികൾക്ക് സമ്മാനങ്ങൾ നൽകും.

Saturday, August 15, 2009

2009 ആഗസ്റ്റിലെ കുറിപ്പുകൾ

2009 ആഗസ്റ്റിലെ കുറിപ്പുകൾ

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

  • തട്ടത്തുമല, ആഗസ്റ്റ് 15: തട്ടത്തുമല മറവക്കുഴി റെസിഡൻസ്യൽ അസോസിയേഷന്റെആഭിമുഖ്യത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. രാവിലെ 8.30-നു എം.ആർ.പ്രസിഡന്റ് സി.ബി അപ്പു ദേശീയ പതാക ഉയർത്തി. സെക്രട്ടറി എസ്.സലിം സ്വാഗതം പറഞ്ഞു. മിഠായി വിതരണവും നടന്നു. ഭാർഗ്ഗവൻ സാർ, അബ്ദുൽ അസീസ്, ജി.കെ.നായർ, ചന്ദ്രസേനൻ, ..സജിം, മുരളീധരൻ നായർ, ശാന്തകുമാർ, അബ്ദുൽ ഖരീം (സി.പി മാമ), ഏതാനും സ്ത്രീകൾ, കുട്ടികൾ മുതലായവർ പങ്കെടുത്തു.
  • ആഗസ്റ്റ് 21 വെള്ളി: വൈകിട്ട് മറവക്കുഴി എം.ആർ. ജൂനിയർ വിംഗ് മീറ്റിംഗിൽ വച്ച് ജൂനിയർവിംഗിന്റെ ആദ്യ കമ്മിറ്റി രൂപീകരിച്ചു. സജിൻ പ്രസിഡന്റ്. അഖിൽ സെക്രട്ടറി.
  • ആഗസ്റ്റ് 29: എം.ആർ.എ കമ്മിറ്റീ കൂടി.

Tuesday, July 7, 2009

സഹായധനം വിതരണം ചെയ്തു

തട്ടത്തുമല
, ജൂണ്‍ 14:
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി യു.എ.ഇ യിലുള്ള തട്ടത്തുമല സ്വദേശികൾ സംഭരിച്ച തുക മറവക്കുഴി റെസിഡൻസ് അസോസിയേഷൻ (എം.ആർ.എ) മുഖാന്തരം വിതരണം ചെയ്തു.

എം
.ആർ.എ അങ്കണത്തിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ വച്ച് ശ്രീ. എൻ. രാജൻ എം.എൽ. ധനസഹായവിതരണം ഔപചാരികമായി ഉൽഘാടനംചെയ്തു.

ദുബായിയിൽ വച്ച് മരണപ്പെട്ട മറവക്കുഴി റെസിഡൻസ് അസോസിയേഷൻ മുൻ സെക്രട്ടറി രാജേഷിന്റെ കുഞ്ഞിനും, രാജേഷിന്റെ അമ്മയ്ക്കും പുറമേ തട്ടത്തുമല ലക്ഷം വീടു സ്വദേശി മരണപ്പെട്ട ബിജുവിന്റെ വിധവയ്ക്കും ധനസഹായം അൽകി.

തട്ടത്തുമല യത്തീം ഖാനയ്ക്കു സമീപം ചായക്കട നടത്തുന്ന മറവക്കുഴി സ്വദേശി ദാമൊദര പിള്ളയ്ക്ക്‌ ചികിത്സാ ചെലവിനും സാമ്പത്തിക സഹായം നൽകി. നിർദ്ധനകുടുംബങ്ങൾക്കു അരിക്കിറ്റും തദവസരത്തിൽ വിതരണം ചെയ്തു. പ്രവാസികളുടെ സന്ദേശം എം.ആർ.എ സെക്രട്ടറി പൊതു യോഗത്തിൽ വായിച്ചു.

എം.ആർ എ മന്ദിരത്തിന്റെ ഉദ്ഘാടനം

തട്ടത്തുമല മറവക്കുഴി റെസിഡെൻസ് അസോസിയേഷൻ (എം.ആർ എ) ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം എ. ഇബ്രാഹിം കുഞ്ഞു സാർ നിർവ്വഹിയ്ക്കുന്നു.

എം.ആർ.എ ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിന്റെ ചിത്രസാക്ഷ്യം.

Wednesday, June 17, 2009

എം. ആര്‍.എ ഡയറി, 2009 ജൂണ്‍

എം. ആര്‍.എ ഡയറി, 2009 ജൂണ്‍

ധനസഹായം വിതരണം ചെയ്തു

തട്ടത്തുമല, ജൂണ്‍ 14: ജീവകാരുണ്യ പ്രവര്‍ത്തനം എന്ന നിലയില്‍ യു.എ.ഇ യില്‍ ഉള്ള മറവക്കുഴി റെസിഡെന്‍സ് അസോസിയേഷന്‍ കുടുംബംഗളിലെ അംഗംഗളുടെ നേതൃത്വത്തില്‍ യു.എ.ഇ യില്‍ തന്നെയുള്ള തട്ടത്തുമല സ്വദേശികളില്‍ നിന്നും സംഭരിച്ച് അയച്ച തുക അവരുടെ നിര്‍ദ്ദേശാനുസരണം തട്ടത്തുമല മറവക്കുഴി റെസിഡെന്‍സ് അസോസിയേഷന്‍ (എം.ആര്‍.എ) മുഖാന്തിരം വിതരണം ചെയ്തു.

കിളിമാനൂര്‍ എം.എല്‍.എ ശ്രീ. എന്‍.രാജന്‍ ആണ് എം.ആര്‍.എ അങ്കണത്തില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനവും ധനസഹായ വിതരണവും നിര്‍വ്വഹിച്ചത്‌.

മരണപ്പെട്ട രാജേഷിന്റെ കുഞ്ഞിന് ഇരുപത്തയ്യായിരം രൂപ നല്‍കി. പതിനെട്ട് വയസ്സു പൂര്‍ത്തിയാകുമ്പോള്‍ ഈ തുകയും പലിശയും അടക്കം ഉള്ള തുക കുട്ടിയ്ക്ക് ലഭിയ്ക്കും. രാജേഷിന്റെ മാതാവിനും അയ്യയിരം രൂപയുടെ ചെക്കു നല്‍കി.

മരണപ്പെട്ട തട്ടത്തുമല ലക്ഷം വീടു സ്വദേശിയായിരുന്ന ബിജുവിന്റെ വിധവയ്ക്ക്‌ അയ്യായിരം രൂപയുടെ ചെക്കു നല്‍കി.

കൂടാതെ യത്തീം ഖാനയ്ക്കു സമീപം ചായക്കട നടത്തുന്ന ദാമോദരന്‍ നായര്‍ക്കും അയ്യായിരം രൂപയുടെ ചെക്കു നല്‍കി.

എം.ആര്‍.എ സെക്രട്ടറി സലിം സ്വാഗതം പറഞ്ഞു. പ്രെസിഡെന്റ് സി.ബി. അപ്പു പ്രവാസികളുടെ സന്ദേശം വായിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജി.എല്‍.അജീഷ്, ശ്രീകല എന്നിവരും, എം.ആര്‍.എ ഭാരവാഹികളില്പെടുന്ന ശ്രീ. അസീസ്സ്, പള്ളം ബാബു, ഭാര്‍ഗവന്‍സാര്‍, എന്നിവരും ഫ്രാ‍ക്ക്‌ പ്രെസിഡെന്റും സംസാരിച്ചു. ഇ.എ.സജിം കൃതജ്ഞത പറഞ്ഞു.

Thursday, April 23, 2009

ഇന്ന് എം.ആർ.എ മന്ദിരം ഉദ്ഘാടനം

ഇന്ന് എം.ആർ.എ മന്ദിരം ഉദ്ഘാടനം

തട്ടത്തുമല, ഏപ്രിൽ 23: തട്ടത്തുമല മറവക്കുഴി റെസിഡെൻസ്‌ അസോസിയേഷൻ (എം.ആർ.എ) സ്വന്തമയി സ്ഥലം വാങ്ങി സ്വന്തമായി നിർമ്മിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് (2009-ഏപ്രിൽ 23-ആം തീയതി) രാവിലെ 9-30-ന് എ.ഇബ്രാഹിം കുഞ്ഞ്‌ സാർ ഉദ്ഘാടനം ചെയ്യും. തുടർന്ന്‌ കുട്ടികളുടെ കലാപരിപാടികൾ നടക്കും. വൈകുന്നേരം സാംസ്കാരിക സമ്മേളനവും അവാർഡു ദാനവും മറ്റും നടക്കും.

തെരഞ്ഞെടുക്കപ്പെട്ട നിർദ്ധനരായ എം.ആർ.എ കുടുംബാംഗങ്ങൾക്ക്‌ അരിക്കിറ്റുകൾ വിതരണം ചെയ്യും. 2007- മാർച്ച്‌, 2008 മാർച്ച് എന്നീ വർഷങ്ങളിലെ എസ്‌എസ്‌.എൽ.സി പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയ എം.ആർ.എ അംഗ കുടുംബങ്ങളിലുള്ള കുട്ടികൾക്ക്‌ അവാർഡുകൾ നൽകുന്നതാണ്.

കലാമത്സര വിജയികൾക്കു സമ്മാനദാനവും നടക്കും.
കൂടാതെ കഴിഞ്ഞ ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ അത്തപ്പൂക്കള മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നതായിരിയ്ക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള വിവിധ നറുക്കെടുപ്പുകളും അവയ്ക്കുള്ള സമ്മാനങ്ങളും നൽകുന്നതായിരിയ്ക്കും.

കൂടുതലും പഴയകുന്നുമ്മേൽ പഞ്ചായത്തിൽ ഉൾപ്പെട്ട ഈ റെസിഡെൻഷ്യൽ മേഖല തൊട്ടു കിടക്കുന്ന കിളിമാനൂർ പഞ്ചായത്തിലോട്ടു കൂടി വ്യാപിച്ചതാണ്. കൊല്ല, ജില്ലയിലെ നിലമേൽ പഞ്ചായത്തിലെ ചില പ്രദേശങ്ങളും ഇതിനോടു ചേർന്നു കിടക്കുന്നു. എം.ആർ.എയുടെയുടെ ആസ്ഥാന മന്ദിരം നിർമ്മിച്ചിരിയ്ക്കുന്നത് മറവക്കുഴി മേൽ കൈലാസംകുന്നു താഴെയായിട്ടാണ്.

Monday, April 20, 2009

2009 ഏപ്രില്‍-എം.ആര്‍.എ ഡയറി, വാര്‍ത്തകള്‍

എം.ആർ.എ മന്ദിരം ഉദ്ഘാടനം

തട്ടത്തുമല, ഏപ്രിൽ 20: തട്ടത്തുമല മറവക്കുഴി റെസിഡെൻസ്‌ അസോസിയേഷൻ (എം.ആർ.എ) സ്വന്തമയി സ്ഥലം വാങ്ങി സ്വന്തമായി നിർമ്മിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം 2009-ഏപ്രിൽ 23-ആം തീയതി രാവിലെ 9-30-ന് എ.ഇബ്രാഹിം കുഞ്ഞ്‌ സാർ ഉദ്ഘാടനം ചെയ്യും. തുടർന്ന്‌ കുട്ടികളുടെ കലാപരിപാടികൾ നടക്കും. വൈകുന്നേരം സാംസ്കാരിക സമ്മേളനവും അവാർഡു ദാനവും മറ്റും നടക്കും.

തെരഞ്ഞെടുക്കപ്പെട്ട നിർദ്ധനരായ എം.ആർ.എ കുടുംബാംഗങ്ങൾക്ക്‌ അരിക്കിറ്റുകൾ വിതരണം ചെയ്യും. 2007- മാർച്ച്‌, 2008 മാർച്ച് എന്നീ വർഷങ്ങളിലെ എസ്‌എസ്‌.എൽ.സി പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയ എം.ആർ.എ അംഗ കുടുംബങ്ങളിലുള്ള കുട്ടികൾക്ക്‌ അവാർഡുകൾ നൽകുന്നതാണ്.

കലാമത്സര വിജയികൾക്കു സമ്മാനദാനവും നടക്കും.
കൂടാതെ കഴിഞ്ഞ ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ അത്തപ്പൂക്കള മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നതായിരിയ്ക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള വിവിധ നറുക്കെടുപ്പുകളും അവയ്ക്കുള്ള സമ്മാനങ്ങളും നൽകുന്നതായിരിയ്ക്കും.

കൂടുതലും പഴയകുന്നുമ്മേൽ പഞ്ചായത്തിൽ ഉൾപ്പെട്ട ഈ റെസിഡെൻഷ്യൽ മേഖല തൊട്ടു കിടക്കുന്ന കിളിമാനൂർ പഞ്ചായത്തിലോട്ടു കൂടി വ്യാപിച്ചതാണ്. കൊല്ല, ജില്ലയിലെ നിലമേൽ പഞ്ചായത്തിലെ ചില പ്രദേശങ്ങളും ഇതിനോടു ചേർന്നു കിടക്കുന്നു. എം.ആർ.എയുടെയുടെ ആസ്ഥാന മന്ദിരം നിർമ്മിച്ചിരിയ്ക്കുന്നത് മറവക്കുഴി മേൽ കൈലാസംകുന്നു താഴെയായിട്ടാണ്.

തട്ടത്തുമല മറവക്കുഴി റെസിഡെൻസ്‌ അസോസിയേഷൻ

മറവക്കുഴി റെസിഡെൻസ്‌ അസോസിയേഷൻ, തട്ടത്തുമല

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ കിളിമാനൂർ ബ്ലോക്കിൽ പഴയകുന്നുമ്മൽ വില്ലേജ്‌-ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട തട്ടത്തുമല മറവക്കുഴി റെസിഡെൻസ്‌ അസോസിയേഷനു (എം.ആർ.എ) വേണ്ടി ആരംഭിയ്ക്കുന്ന ബ്ലോഗ്. എം.സി റോഡിൽ കേരളത്തിന്റെ തലസ്ഥാന ജില്ലയുടെ തെക്കേ അറ്റത്തു കൊല്ലം ജില്ലയുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് ഇവിടം

എം. ആർ എയെ സംബന്ധിച്ച വിവരങ്ങളും, വാർത്തകളും, മറ്റു പരിപാടികളും അടങ്ങുന്ന കൂടുതൽ പോസ്റ്റുകളുമായി തുടർന്ന്‌ ഈ ബ്ലോഗ്‌ പ്രവർത്തിയ്ക്കുന്നതായിരിയ്ക്കും. ബ്ലോഗിന്റെ ഔപചാരികമായ ഉദ്ഘാടനം ഉടനെ നടക്കും. അതിനു ശേഷമായിരിയ്ക്കും ഈ ബ്ലോഗ് കൂടുതൽ സജീവമാവുക.

മുൻ കാലങ്ങളിൽ സധാരണയായി നഗരങ്ങളിലും പട്ടണങ്ങളിലും മാത്രം പ്രവർത്തിച്ചിരുന്ന റെസിഡെൻസ്‌ അസോസിയേഷനുകൾ ഇപ്പോൾ ഗ്രാമപ്രദേശങ്ങളിലും രൂപം കൊണ്ട്‌ സജീവമാവുകയും, അതാതു വാസ മേഖലകളിൽ സമൂഹ്യ ജീവിതത്തിൽ ഗണനീയമായ സാന്നിദ്ധ്യം അറിയിക്കുകയും ചെയ്തുകൊണ്ടിരിയ്ക്കുമ്പോൾ അതിന്റെ മേഖലയിലും കമ്പ്യൂട്ടർ സാദ്ധ്യതകൾ കൂടി പ്രയോജനപ്പെടുത്തുന്നത്‌ നന്നായിരിയ്ക്കുമല്ലോ. ഇന്ന്‌ മിക്ക സംഘടനകളും ഇന്റെർ നെറ്റ്‌ മുഖേന ലോകവുമായി വിശാല ബന്ധം സ്ഥാപിയ്ക്കുന്നുണ്ട്‌.

പ്രധാനമായും ഗൂഗിൾ ഉൾപ്പെടെ പല കമ്പനികളും വിവിധ പബ്ലിഷിംഗ് സേവനങ്ങൾ സൌജന്യമായി -ഒരു മിനി വെബ്സൈറ്റിന്റെ പോലെ- ഇന്റെർ നെറ്റ് ഉപഭോക്താക്കൾക്കു നൽകുന്ന സംവിധാനമാണ് ബ്ലോഗുകൾ. ഇന്നു ബ്ലോഗിംഗ് മേഖല വളരെ സജീവമാണ്. ലോകത്ത്‌ വ്യക്തികൾക്കും സംഘടനകൾക്കുമായി വിവിധ ഭാഷകളിൽ ലക്ഷക്കണക്കിനു ബ്ലോഗുകൾ ഉണ്ട്‌. ഇനിയും ഉണ്ടായിക്കൊണ്ടുമിരിയ്ക്കും.

ഇവിടെ മറവക്കുഴി റെസിഡെൻസ്‌ അസോസിയേഷനു വേണ്ടി ഗൂഗിളിന്റെ സൌജന്യ ചുവരിൽനിന്നാണ് എല്ലാ ഉപാധികളോടും കൂടി അല്പം സ്ഥലം ഉപയോഗിയ്ക്കുന്നത്‌.ഗൂഗിളിനുള്ള എല്ലാവിധ നന്ദിയും ഇവിടെ രേഖപ്പെടുത്തുകയും ചെയ്യുന്നു. ഒപ്പം കമ്പ്യൂട്ടർ-ഇന്റെർനെറ്റ്‌ മേഖലയിൽ പുതിയ പുതിയ കണ്ടുപിടുത്തങ്ങൾക്കായി ഗവേഷണങ്ങളും മറ്റു പ്രവർത്തനങ്ങളും തുടർന്നു കൊണ്ടിരിയ്ക്കുന്ന ഗൂഗിളിനു എല്ലാവിധ ഭാവുകങ്ങളും അറിയിച്ചു കൊള്ളുകയും ചെയ്യുന്നു.

അങ്ങനെ ജനാധിപത്യത്തിൽ ആശയപ്രകാശനത്തിനും, അഭിപ്രായപ്രകടനത്തിനും ഉള്ള പൌര സ്വാതന്ത്ര്യം പ്രയോജനപ്പെടുത്തുവാൻ വളരെയേറെ സഹായകമാകുന്ന ഒരു ആധുനിക സൌകര്യം-ബ്ലോഗിംഗ്‌- മറവക്കുഴി റെസിഡെൻസ്‌ അസോസിയേഷനും ഉത്സാ‍ഹ പൂർവ്വം ഉപയോഗിച്ചു തുടങ്ങുകയാണ്.

എം.ആർ എ സ്വന്തമായി സ്ഥലം വാങ്ങി നിർമ്മിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കാനിരിയ്ക്കുന്ന വേളയിലാണ് സന്തോഷ പൂർവ്വം ഈ ബ്ലോഗ് സമർപ്പിയ്ക്കുന്നത്‌. ബ്ലോഗ് നിർമ്മിച്ചതും ഇപ്പോൾ മാനേജു ചെയ്യുന്നതും എം.അർ.എയിൽ അംഗവും ഇപ്പോൾ എം.ആർ.എ എക്സിക്യൂട്ടീവ് കമ്മിറ്റീ അംഗവുമായ ഇ.എ.സജിം.

തീർച്ചയായും ഇതൊരു നല്ല തുടക്കമായിരിയ്ക്കും എന്ന പ്രത്യാശയോടെ

ബ്ലോഗ് അഡ്‌മിൻ.