Monday, January 9, 2012

2012 ജനുവരി കുറിപ്പുകള്‍

2012 ജനുവരി കുറിപ്പുകള്‍

എം.ആർ. എക്സിക്യൂട്ടീവ് കമ്മിറ്റി

2011 ജനുവരി 8-ന് എം.ആർ.എ എക്സിക്യൂട്ടീവ് കമ്മിറ്റി കൂടി

എം.ആർ. എക്സിക്യൂട്ടീവ് കമ്മിറ്റി

2012 ജനുവരി 2 ന് പുതിയ കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നു. സി.ബി.അപ്പു (പ്രസിഡണ്ട്‌) , ഷാഫി (സെക്രട്ടറി)

എം.ആർ.എ വാർഷിക പൊതുയോഗം

തട്ടത്തുമല, 2012 ജനുവരി 1 : തട്ടത്തുമല- മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ (എം.ആർ.എ) വാർഷിക പൊതുയോഗവും കുടുംബ സംഗമവും അവാർഡ് ദാനവും 2012 ജനുവരി 1 ന് എം.ആർ.എ ആസ്ഥാനത്ത് നടന്നു. രാവിലെ കുട്ടികളുടെ കലാ പരിപാടികള്‍ ആയിരുന്നു.

ഉച്ചയ്ക്ക് ശേഷം നടന്ന പൊതുയോഗം എ.ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്തു. രാജ സേനൻ അദ്ധ്യക്ഷത വഹിച്ചു. ഫ്രാക്ക് ജനറൽ സെക്രട്ടറി ബേബി ഹരീന്ദ്ര ദാസ് മുഖ്യ പ്രഭാഷണം നടത്തി. എ. അബ്ദുൽ അസീസ്, എസ്.ലാബറുദീൻ, സി.ബി.അപ്പു, എസ്.എ.ഖലാം, ഇ.എ.സജിം, കെ.അംബിക കുമാരി ( വാർഡ് മെമ്പർ, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത്), വി.ഭാർഗ്ഗവൻ, തുടങ്ങിയവർ സംസാരിച്ചു. അഹമ്മദ് കബീർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ബി.എസ് ഷാബി പ്രവർത്തന റിപ്പോർട്ടും, പള്ളം ബാബു വരവു ചെലവ് കണക്കും അവതരിപ്പിച്ചു. എസ്.സലിം സ്വാഗതവും, ആർ. വിജയകുമാർ (പള്ളം ബാബു) കൃതജ്ഞതയും രേഖപ്പെടുത്തി. കെ.ജി.പ്രിൻസ് (കിളീമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) നേരത്തേ വന്നിട്ടുപോയിരുന്നു.

യോഗത്തിൽ വിവിധ അവാർഡുകൾ, സമ്മാനങ്ങൾ, ധാന്യകിറ്റ് മുതലായവയുടെ വിതരണവും നടന്നു. കെ.എ. ബാലകൃഷ്ണൻ നായർ വരണാധികാരിയായിരുന്നു. അടുത്ത രണ്ട് വർഷക്കാലത്തേയ്ക്കുള്ള പതിമ്മൂന്നംഗ എം.ആർ.എ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ഐകകണ്ഠേന തെരഞ്ഞെടുത്തു. വി.ഭാർഗ്ഗവൻ രക്ഷാധികാരിയി തുടരും.

പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: അബ്ദുൽ അസീസ്, എസ്.സലിം, രാജസേനൻ, പള്ളം ബാബു, സി.ബി.അപ്പു, എസ്. എ.ഖലാം, എസ്.ലാബറുദീൻ, അഹമ്മദ് കബീർ, ബി.എസ്.ഷാബി, ജോഷ്വാ, ഇ.എ.സജിം, ഷൈലാ ഫാൻസി, സരസ്വതിയമ്മ ടീച്ചർ. ഭാരവാഹി തെരഞ്ഞെടുപ്പ് 2012 ജനുവരി 2 ന് പുതിയ കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ നടക്കും.

Sunday, January 1, 2012

എം.ആർ.എ വാർഷിക പൊതുയോഗം


എം.ആർ.എ വാർഷിക പൊതുയോഗം


എം.ആർ.എ വാർഷിക പൊതുയോഗവും കുടുംബ സംഗമവും അവാർഡ് ദാനവും 2012 ജനുവരി 1 ന് എം.ആർ.എ ആസ്ഥാനത്ത് നടന്നു. രാവിലെ കുട്ടികളുടെ കലാ പരിപാടികള്‍ ആയിരുന്നു ഉച്ചയ്ക്ക് ശേഷം നടന്ന പൊതുയോഗം എ.ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്തു. രാജ സേനൻ അദ്ധ്യക്ഷത വഹിച്ചു. ഫ്രാക്ക് ജനറൽ സെക്രട്ടറി ബേബി ഹരീന്ദ്ര ദാസ് മുഖ്യ പ്രഭാഷണം നടത്തി. എ. അബ്ദുൽ അസീസ്, എസ്.ലാബറുദീൻ, സി.ബി.അപ്പു, എസ്.എ.ഖലാം, ഇ.എ.സജിം, കെ.അംബിക കുമാരി ( വാർഡ് മെമ്പർ, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത്), വി.ഭാർഗ്ഗവൻ, തുടങ്ങിയവർ സംസാരിച്ചു. അഹമ്മദ് കബീർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ബി.എസ് ഷാബി പ്രവർത്തന റിപ്പോർട്ടും, പള്ളം ബാബു വരവു ചെലവ് കണക്കും അവതരിപ്പിച്ചു. എസ്.സലിം സ്വാഗതവും, ആർ. വിജയകുമാർ (പള്ളം ബാബു) കൃതജ്ഞതയും രേഖപ്പെടുത്തി. കെ.ജി.പ്രിൻസ് (കിളീമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) നേരത്തേ വന്നിട്ടുപോയിരുന്നു. യോഗത്തിൽ വിവിധ അവാർഡുകൾ, സമ്മാനങ്ങൾ, ധാന്യകിറ്റ് മുതലായവയുടെ വിതരണവും നടന്നു. കെ.എ. ബാലകൃഷ്ണൻ നായർ വരണാധികാരിയായിരുന്നു. അടുത്ത രണ്ട് വർഷക്കാലത്തേയ്ക്കുള്ള പതിമ്മൂന്നംഗ എം.ആർ.എ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ഐകകണ്ഠേന തെരഞ്ഞെടുത്തു. വി.ഭാർഗ്ഗവൻ രക്ഷാധികാരിയി തുടരും.

പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: അബ്ദുൽ അസീസ്, എസ്.സലിം, രാജസേനൻ, പള്ളം ബാബു, സി.ബി.അപ്പു, എസ്. എ.ഖലാം, എസ്.ലാബറുദീൻ, അഹമ്മദ് കബീർ, ബി.എസ്.ഷാബി, ജോഷ്വാ, ഇ.എ.സജിം, ഷൈലാ ഫാൻസി, സരസ്വതിയമ്മ ടീച്ചർ. ഭാരവാഹി തെരഞ്ഞെടുപ്പ് 2012 ജനുവരി 2 ന് പുതിയ കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ നടക്കും.

Saturday, January 8, 2011

എം. ആർ. എ വാർഷികപൊതുയോഗം

. ഇബ്രാഹിംകുഞ്ഞ്സാർ
ഉദ്ഘാടനം ചെയ്യുന്നു


എം. ആർ. വാർഷികപൊതുയോഗം

തട്ടത്തുമല, 2011 ജനുവരി 8: മറവക്കുഴി റെസിഡെന്റ്സ് അസോസിയേഷൻ (എം.ആർ.) വാർഷിക പൊതുയോഗവും കുടുംബ സംഗമവും 2011 ജനുവരി 8 നു് ഉച്ചയ്ക്കു ശേഷം മൂന്നു മണിയ്ക്ക് എം.ആർ. അങ്കണത്തിൽ നടന്നു. .ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്തു. രാജസേനൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.പ്രിൻസ്, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് മെംബർ അംബികാ കുമാരി എന്നിവരെ യോഗത്തിൽ അനുമോദിച്ചു. കഴിഞ്ഞ തവണത്തെ എസ്.എസ്.എൽ.സി ഗ്രേഡ് ജേതാവ് അഭിജിത്തിന് അവാർഡ് നൽകി. യോഗത്തിൽ കെ.ജി.പ്രിൻസ്, അംബികാകുമാരി, ജി.ഭാർഗ്ഗവൻ, ..സജിം, സി.ബി.അപ്പു, അഹമ്മദ് കബീർ, എസ്. ലാബറുദീൻ, അഖിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ഷാഫി പ്രവർത്തന റിപ്പോർട്ടും പള്ളം ബാബു വരവുചെലവു കണക്കും അവതരിപ്പിച്ചു. എസ്.സലിം സ്വാഗതവും ഷൈലാ ഫാൻസി കൃതജ്ഞതയും പറഞ്ഞു.

Wednesday, January 5, 2011

എം.ആർ.എ വാർഷിക പൊതുയോഗം


എം.ആർ.എ വാർഷിക പൊതുയോഗം

നോട്ടീസ്

ഈ നോട്ടീസിന്റെ ഓരോ പുറത്തും മൌസ് പോയിന്റർ വച്ച് ക്ലിക്ക് ചെയ്ത് വലുതാക്കി കാണാവുന്നതാണ്





എം.ആർ.എ വാർഷിക പൊതുയോഗം

എം.ആർ.എ വാർഷിക പൊതുയോഗം

തട്ടത്തുമല മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ എട്ടാമത് വാർഷിക പൊതുയോഗവും കുടുംബസംഗമവും 2011 ജനുവരി 8 ശനിയാഴ്ച രവിലെ 10 മണിയ്ക്ക് എം.ആർ. അങ്കണത്തിൽ വച്ച് നടക്കും. .ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്യും.പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് മെംബർ കെ.അംബികാ കുമാരി, കിളിമാനൂർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മെംബർ കെ.ജി.പ്രിൻസ് എന്നിവരെ തദവസരത്തിൽ അനുമോദിക്കും. കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച എം.ആർ. കുടുംബാംഗങ്ങളിൽ നിന്നുള്ള കുട്ടികൾക്കുള്ള അവാർഡ് വിതരണവും ഉണ്ടായിരിക്കും. ബി.എസ്.ഷാബി വാർഷികറിപ്പോർട്ടും, പള്ളം ബാബു വാർഷിക വരവുചെലവു കണക്കും അവതരിപ്പിക്കും. യോഗത്തിൽ എം.ആർ. പ്രസിഡന്റ് കെ.രാജസേനൻ അദ്ധ്യക്ഷത വഹിക്കും. കെ.ജി.പ്രിൻസ്, കെ.അംബികാകുമാരി, .അബ്ദുൽ അസീസ്, പി.ജി.വിശ്വമോഹനൻ, ..സജിം, ജി.ഗോപാലകൃഷ്ണൻ നായർ, എസ്.ലാബറുദീൻ, എസ്..ഖലാം സി.ബി.അപ്പു .അഹമ്മദ് കബീർ, അഖിൽ .എസ്. എന്നിവർ സംസാരിക്കും. എം.ആർ. സെക്രട്ടറി എസ്.സലിം സ്വാഗതവും ഷൈലാ ഫാൻസി കൃതഞ്ജത രേഖപ്പെടുത്തും.

Sunday, May 23, 2010

മേയ്മാസ കുറിപ്പുകള്‍

എം.ആർ.എ എക്സിക്യൂട്ടിവ്-പ്രവാസി സംയുക്ത കമ്മിറ്റി

തട്ടത്തുമല, മേയ് 23: തട്ടത്തുമല-മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ (എം.ആർ.എ) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും എം. ആർ.എ യുടെ പരിധിയിൽ ഉൾപ്പെടുന്നവരും ഇപ്പോൾ നാട്ടിൽ ലീവിൽ വന്നിട്ടുള്ളവരുമായ ക്ഷണിക്കപ്പെട്ട പ്രവാസികളുടെയും സംയുക്ത കമ്മിറ്റി ഇന്ന് എം.ആർ.എ ഓഫീസിൽ കൂടി.

എം.ആർ.എ ഭാരവാഹികളും ക്ഷണിക്കപ്പെട്ട അതിഥികളും അസോസിയേഷന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭാവി പരിപാടികൾ ചർച്ച ചെയ്യുകയും ചെയ്തു. എം.ആർ.എ ആസ്ഥാനത്ത് കിണറും ബാത്ത് റൂമും മറ്റു സൌകര്യങ്ങളും വർദ്ധിപ്പിക്കുന്നതിന് വേണ്ട സഹായങ്ങൾ പ്രവാസി അംഗങ്ങൾ വാഗ്ദാനം ചെയ്തു. എം.ആർ.എയുടെ പ്രവർത്തന പരിധിക്കുള്ളിൽ താമസിക്കുന്നവരിൽ നിന്ന് എല്ലാവിധ സഹായങ്ങളും തുടർന്നും ലഭിക്കുമെന്ന് പ്രവാസികളായ. എം.ആർ.എ കുടുംബാംഗങ്ങൾ അറിയിച്ചു.


യു.എ.ഇ- തട്ടത്തുമല പ്രവാസി സംഗമം (തപസ്സ്) തട്ടത്തുമലക്കാരായ പ്രവാസികളുടെ പൊതു സംഘടനയാണെന്നും തട്ടത്തുമല പ്രദേശത്തെ മൊത്തം വികസനനപ്രവർത്തനങ്ങൾക്കും ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റും ആയിരിക്കും തപസ്സ് നില കൊള്ളുകയെന്നും തപസ്സിന്റെ പ്രവർത്തകർ കൂടിയായ പ്രവാസികൾ പറഞ്ഞു.


എം.ആർ.എ പരിധിയിൽ താമസിക്കുന്ന പ്രവാസികളിൽ നിന്ന് എം.ആർ.എ ക്ക് ആശ്യമായ സഹായ സഹകരണങ്ങൾ നാളിതുവരെയെന്ന പോലെ തുടർന്നും നൽകുമെന്നും അവർ പറഞ്ഞു.
സി.ബി അപ്പു സ്വാഗതവും പള്ളം ബാബു നന്ദിയും പറഞ്ഞു.

Tuesday, January 12, 2010

ജനുവരി കുറിപ്പുകള്‍

എം.ആർ.എ ഭാരവാഹികൾ

ജനുവരി 10: എം.ആർ.എയുടെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി കൂടി. പുതിയ ഭാരവാഹികളായി കെ.രാജസേനൻ (പ്രസിഡന്റ്), ജി.വിശ്വമോഹനൻ (വൈസ്.പ്രസിഡന്റ്), എസ്.സലിം (സെക്രട്ടറി), ബി. ഷാഫി (ജോയിന്റ് സെക്രട്ടറി), പള്ളം ബാബു (ട്രഷറർ) എന്നിവരെ ഐകണ്ഠേന തെരഞ്ഞെടുത്തു.